കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ട്രോളി പി.വി. അന്‍വര്‍ എം.എല്‍.എ. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് അന്‍വര്‍ ചെന്നിത്തലെ കളിയാക്കി രംഗത്തെത്തിയത്.

പ്രതിപക്ഷ നേതാവ് മാസ്ക്കില്ലാതെ പോവുകയല്ലെന്നും മിറ്റിഗേഷന്‍ മെതേഡ്‌ അനുസരിച്ചുള്ള “ഇന്നര്‍ നോസ്‌ എയര്‍ ഫിള്‍ട്ടര്‍” ധരിച്ചിട്ടുണ്ടെന്നുമാണ് അന്‍വറിന്‍റെ കമന്റ്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 14 മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ച ചെന്നിത്തല പൊതുസ്ഥലത്ത് മാസ്കില്ലാതെ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് പരിഹാസവുമായി പി.വി. അന്‍വര്‍ രംഗത്തെത്തിയത്.

”മാസ്ക്കില്ലാതെ പോവുകയല്ല.. മിറ്റിഗേഷന്‍ മെതേഡ്‌ അനുസരിച്ചുള്ള “ഇന്നര്‍ നോസ്‌ എയര്‍ ഫിള്‍ട്ടര്‍” ധരിച്ചിട്ടുണ്ട്‌.. പ്രതിപക്ഷ നേതാവിനെ ഇതിന്‍റെ പേരില്‍ ആരും കളിയാക്കരുത്‌.. അദ്ദേഹം എന്നും.. എക്കാലവും ആ സ്ഥാനത്ത്‌ തന്നെ തുടരും.. ആശംസകള്‍..”. അന്‍വര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.