തൃശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂരം എഴുന്നെള്ളിപ്പ് ഒരാനപ്പുറത്ത് മാത്രമായി പ്രതീകാത്മകമായി നടത്താനൊരുങ്ങി ഘടകക്ഷേത്രങ്ങള്‍. കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് എട്ട് ഘടകക്ഷേത്രങ്ങളും ആഘോഷം ഒഴിവാക്കാന്‍ തീരുമാനിച്ചത്. എട്ട് ഘടകക്ഷേത്രങ്ങളും പ്രതീകാത്മകമായി പൂരം നടത്തും. വാദ്യക്കാരും ഭാരവാഹികളും ഉള്‍പ്പെടെ ഒരേസമയം 50 പേര് മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക. പൂരം പ്രതീകാത്മാകമായി ആഘോഷിക്കാന്‍ തിരുവമ്ബാടി ദേവസ്വം ബോര്‍ഡും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ്, പൂരം പ്രതീകാത്മകമായി നടത്താന്‍ ഘടകക്ഷേത്രങ്ങള്‍
