ന്യൂഡല്‍ഹി: പണക്കാരനായതിന്‍റെ പേരില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന്​ സുപ്രീംകോടതി. 2019ല്‍ മകന്‍ ഓടിച്ച കാറിടിച്ച്‌​ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍​ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ പിതാവും റസ്റ്ററന്‍റ്​ ഉടമയുമായ അക്​തര്‍ പ​ര്‍വേസ്​ നല്‍കിയ ജാമ്യ​ാപേക്ഷ തള്ളിയാണ്​ കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസുമാരായ സഞ്​ജയ്​ കിഷന്‍, ഹേമന്ത്​ ഗുപ്​ത എന്നിവരാണ്​ ജാമ്യാ​േപക്ഷ തള്ളിയത്​. 2019 ആഗസ്റ്റ്​ 16ന്​ രാഗ്​ഹിബ്​ ഓടിച്ചിരുന്ന ജാഗ്വര്‍ എസ്​.യു.വി ഇടിച്ച്‌​ രണ്ടു ബംഗ്ലാദേശ്​ സ്വദേശികളാണ്​ മരിച്ചത്​. 130-135 കിലോമീറ്റര്‍ വേഗതയിലായിരുന്നു വാഹനം.

‘മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ്​ വാഹനം ഒാടിച്ചിരുന്നതെന്നത്​ ശരിയല്ലേ​? അപകടത്തിന്​ ഏഴുമാസം മുമ്ബുവരെ 48ഓളം തവണ ട്രാഫിക്​ നിയമലംഘനം നടത്തിയിട്ടില്ലേ? ഇപ്പോള്‍ നിങ്ങള്‍ക്ക്​ പണക്കാരനായതിനാല്‍ ജാമ്യം നല്‍കണമെന്നാണ്​ ആവശ്യം. പക്ഷേ ഞങ്ങളത്​ നല്‍കില്ല’ -പ്രതിക്ക്​ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോട്​ ബെഞ്ച്​ പറഞ്ഞു.

രാഗ്​ഹിബ്​ മാനസിക അസ്വാസ്​ഥ്യം നേരിടുന്ന വ്യക്തിയാണെന്നും അതിനാല്‍ ​വിചാരണ നേരിടാന്‍ കഴിയില്ലെന്നും മകന്​ വേണ്ടി പിതാവ്​ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന്​ നടത്തിയ പരിശോധനയില്‍ മാനസിക അസ്വാസ്​ഥ്യം ഇല്ലെന്ന്​ തെളിഞ്ഞതോടെ വിചാരണ നേരിടാന്‍ കല്‍ക്കട്ട ഹൈകോടതി ഏ​പ്രില്‍ 13ന്​ ഉത്തരവിടുകയായിരുന്നു.

ജാമ്യം റദ്ദാക്കിയ കോടതി ഏപ്രില്‍ 20ന്​ രഗ്​ഹിബിനോട്​ ഹാജരാകാനും ഇല്ലെങ്കില്‍ അറസ്റ്റ്​ ഉള്‍പ്പെടെ നടപടികള്‍​ നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി നോട്ടീസ്​ അയച്ചിരുന്നു. കൂടാതെ സംഭവ സമയത്ത്​ രാഗ്​ഹിബ്​ വിദേശത്തായിരുന്നുവെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാല്‍ പൊലീസ്​ നടത്തിയ അന്വേഷണത്തില്‍ രാഗ്​ഹിബ്​ തന്നെയാണ്​ വാഹനം ഓടിച്ചിരുന്നതെന്ന്​ പൊലീസ്​ കണ്ടെത്തുകയായിരുന്നു.