കൊച്ചി: ഓപ്പോയുടെ ഏറ്റവും പുതിയ എ54 ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. 13,490 രൂപ മുതലാണ് വില.  നീണ്ടു നില്‍ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയും 128 ജിബി സൂപര്‍ റോം 18 വാട്ട് അതിവേഗ ചാര്‍ജ് എന്നിവയുമായാണ് ഇതെത്തുന്നത്.  വലിയ 16.55 സെന്റീ മീറ്റര്‍ പഞ്ച് ഹോള്‍ ഡിസ്പ്ലേ, 192 ഗ്രാം ഭാരം, 16 എംപി മുന്‍ ക്യാമറ, പിന്നില്‍ 13 എംപി മെയിന്‍ ക്യാമറ, 2 എംപി മാക്രോ ക്യാമറ, ഫെയ്സ് റെകഗ്‌നേഷന്‍, സൈഡ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക്, കളര്‍ ഒഎസ് 7 2 എന്നീ സവിശേഷതകളും ഇതിലുണ്ട്.

ക്രിസ്റ്റല്‍ ബ്ലാക്ക്, സ്റ്റാറി ബ്ലൂ, മൂണ്‍ലൈറ്റ് ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഇതു ലഭ്യമാക്കിയിരിക്കുന്നത്.  ഉപഭോക്താക്കളുടെ ജീവിതശൈലി ഉയര്‍ത്തുന്ന രീതിയിലാണ് എ54  ശ്രേണി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഓപ്പോ ഇന്ത്യയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ദമയാന്ത് സിങ് ഖനോറിയ പറഞ്ഞു. ഓപ്പോ എ54 ഇക്കാര്യങ്ങളെല്ലാം സാധ്യമാക്കി ഉയര്‍ന്ന പ്രകടനം കാഴ്ച വെക്കുകയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങള്‍ക്കാവശ്യമായ സ്റ്റേറേജും മെമ്മറിയും ഉള്ളതിനാല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ സ്മാര്‍ട്ട് ഫോണ്‍ ആസ്വദിക്കാനും ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പോ എ 54 ഏപ്രില്‍ 20 മുതല്‍ ഇന്ത്യയില്‍ ലഭ്യമാക്കും, 4 എംബി റാം 64 എംപി റോം  13,490 രൂപയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. 4 എംബി റാം 128 എംബി റോം 14,490 രൂപയ്ക്കും 6 എംബി റാം 128 എംബി റോം 15,990 രൂപയ്ക്കും ലഭിക്കും.