മുംബൈ: റെയില്‍വേ സ്​റ്റേഷനില്‍ നിന്നും പാളത്തിലേക്ക്​ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന റെയില്‍വേ ജീവനക്കാ​രന്‍റെ വിഡിയോ വൈറലാകുന്നു. മുംബൈയി​ലെ വന്‍ഗണി റെയില്‍വേ സ്​റ്റേഷന്‍ ജീവനക്കാരന്‍ മയുര്‍ ഷെല്‍ക്കെയാണ്​ അസാമാന്യ ധീരതയിലൂടെ കൈയടി നേടിയത്​.

 

റെയില്‍വേ പ്ലാറ്റ്​ഫോമിലൂടെ നടന്ന്​ പോകുന്നതിനിടെ കുഞ്ഞ്​ റെയില്‍വേ പാളത്തിലേക്ക്​ വീഴുകയായിരുന്നു. പ്ലാറ്റ്​ഫോമില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന് ​സാധിച്ചില്ല. തൊട്ടുപിന്നാലെ ട്രെയിന്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ഓടിയെത്തിയ റെയില്‍വേ ജീവനക്കാരന്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കേന്ദ്ര റെയില്‍​േവ മന്ത്രി പിയുഷ്​ ഗോയല്‍ അടക്കമുള്ളവര്‍​ മയുര്‍ ഷെല്‍ക്കെയെ അഭിനന്ദിച്ച്‌​ രംഗത്തെത്തി.