തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം ഇത്തവണയും ആഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനം. പൂരപറമ്പില്‍ സംഘാടകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക.

പൂരത്തിലെ കുടമാറ്റം ചടങ്ങിന്റെ സമയം വെട്ടികുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. ചമയ പ്രദര്‍ശനം ഉണ്ടാവുകയില്ലെന്നും ചീഫ് സെക്രട്ടറി വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.

24ാം തിയ്യതി നടത്താനിരുന്ന പകല്‍ പൂരം ഉണ്ടാകില്ല. പൊതുജനങ്ങള്‍ക്ക് പൂരത്തിലേക്ക് പ്രവശനമുണ്ടാകില്ല. പൂരപറമ്ബില്‍ പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് ആര്‍.ടി.പി.സി.ആര്‍ നടത്തിയ സര്‍ട്ടിഫിക്കറ്റോ വാക്‌സീന്‍ രണ്ട് ഡോസുകളും എടുത്ത സര്‍ട്ടിഫിക്കറ്റോ ഉണ്ടാവണമെന്നും നിര്‍ദ്ദേശമുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തൃശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് മയപ്പെടുത്തി നേരത്തെ ദേവസ്വം രംഗത്തെത്തിയിരുന്നു.