സ്വര്‍ണക്കടത്ത് – ഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ അന്വേഷണം നീണ്ടതും, ചോദ്യം ചെയ്യലുകള്‍ തടസ്സപ്പെട്ടതും ഇതിന് തിരിച്ചടിയായി മാറി.
അടുത്ത മാസം സ്വര്‍ണ്ണക്കടത്ത് – ഡോളര്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു നേരത്തെ കസ്റ്റംസ് തീരുമാനിച്ചത്. കേസന്വേഷണത്തില്‍ അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പലതും ഉണ്ടായി. പ്രധാന പ്രതിസന്ധി കോണ്‍സുല്‍ ജനറല്‍, കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവി ഖാലിദ് എന്നിവരുടെ മൊഴിയെടുക്കലാണ്.