മുംബൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം രാത്രി 7.30ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. മഹേന്ദ്ര സിംഗ് ധോണിയും മലയാളി താരം സഞ്ജു സാംസണും മുഖാമുഖം എത്തുന്നുവെന്ന സവിശേഷതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോ ജയവുമായണ് ഇരു ടീമുകളും കളിത്തിലിറങ്ങുന്നത്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പഞ്ചാബ് കിംഗ്‌സിനെയും പരാജയപ്പെടുത്തിയിരുന്നു. വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവുമായി ഇരു ടീമുകളും കച്ചകെട്ടുമ്ബോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.

ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഫോമിലേയ്ക്ക് ഉയരുന്നതാണ് ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ഡുപ്ലസിയും മൊയീന്‍ അലിയും സുരേഷ് റെയ്‌നയും ഫോമിലാണ്. ദീപക് ചഹറും സാം കറനും ജഡേജയും ബ്രാവോയും നേതൃത്വം നല്‍കുന്ന ബൗളിംഗ് നിര ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. മറുഭാഗത്ത് ഡേവിഡ് മില്ലറിലും ജോസ് ബട്‌ലറിലും സഞ്ജു സാംസണിലുമാണ് റോയല്‍സിന്റെ പ്രതീക്ഷ. ആര്‍ച്ചറും മോറിസും ഉള്‍പ്പെടുന്ന ബൗളിംഗ് നിരയും ഏത് ബാറ്റിംഗ് നിരയ്ക്കും വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ളവരാണ്.