തിരുവനന്തപുരം : മയക്കുമരുന്നു കേസില്‍ ബംഗളൂരുവില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് സംഘം തിരുവനന്തപുരത്ത് . ബിനീഷ് കോടിയേരി വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകപ്പിന്റെയും സംഘം ഉടന്‍ പരിശോധന നടത്തിയേക്കും .
പരിശോധന നടത്തുന്നതിനായി ബെംഗളൂരുവില്‍നിന്ന് എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയതായാണ് റിപ്പോര്‍ട്ട് . കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത് .അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലും സംഘം പരിശോധന നടത്തും. ബിനീഷിന്റെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.