പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വൈറലായ ജയ്സലിനെതിരെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് കേസ്. താനൂര്‍ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടി എന്നതാണ് കേസ്.

2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകള്‍ക്ക് തോണിയിലേക്ക് ചവിട്ടിക്കയറാന്‍ സ്വന്തം പുറം കാട്ടിക്കൊടുത്ത് ജെയ്സല്‍ ശ്രദ്ധേയനായിരുന്നു. ജെയ്സല്‍ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണെന്നും 5000 രൂപ വാങ്ങിയെടുത്തെന്നും പരാതിയില്‍ പറയുന്നു.