കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി കാര്യാലയങ്ങളേയും പ്രവർത്തകരേയും തൃണമൂൽ പ്രവർത്തകർ വ്യാപകമായി ആക്രമിക്കുന്നതായി പരാതി. വിവിധ ജില്ലകളിലെ ബി.ജെ.പി കാര്യാലയങ്ങൾക്കു നേരെ ബോംബാക്രമണമാണ് നടത്തിയത്. പോലീസ് നോക്കിനിൽക്കേയാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന ഘടകം ആരോപിച്ചു.

വിവിധ ജില്ലകളിലെ പ്രധാന പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം നടക്കുകയാണ്. വിവിധ ഇടങ്ങളിൽ വീടിന് നേരെ ബോംബെറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പൂർത്തിയായ മണ്ഡലങ്ങളിലും ഇനി നടക്കാനിരിക്കുന്ന സ്ഥലത്തും ആക്രമണം നടന്നതായാണ് റിപ്പോർട്ട്.

എട്ടു ഘട്ടങ്ങളിലായി തീരുമാനിച്ചിരിക്കുന്ന പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിൽ അഞ്ച് ഘട്ടങ്ങളാണ് ഇതുവരെ പൂർത്തിയായത്. കൊറോണ വ്യാപനം കണക്കിലെടുത്ത് നേതാക്കളുടെ പര്യടനങ്ങളും പൊതുസമ്മേളനങ്ങളും വെട്ടിച്ചുരുക്കുമെന്നാണ് സൂചന