ന്യുഡെല്‍ഹി: മുന്‍ രാജ്യാന്തര ഹോകി റഫറിയും ദേശീയ വനിത താരവുമായ അനുപമ പുഞ്ചിമാന്‍ഡ(40) അസുഖം ബാധിച്ച്‌ മരിച്ചു. ബംഗളൂറുവിലായിരുന്നു അന്ത്യം. നിരവധി രാജ്യാന്തര ഹോകി മത്സരങ്ങളില്‍ കളി നിയന്ത്രിച്ചിരുന്നു അനുപമ പുഞ്ചിമാന്‍ഡ. ഇന്ത്യയില്‍നിന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ അംപയറാകുന്ന ആദ്യ വനിതകളില്‍ ഒരാളായിരുന്നു.

 

2005ല്‍ ലാറ്റിന്‍ അമേരികന്‍ രാജ്യമായ ചിലിയില്‍നടന്ന ജൂനിയര്‍ വനിത ലോകകപ്, 2013ലെ ഹീറോ ഹോകി വേള്‍ഡ് ലീഗ് (ന്യൂഡെല്‍ഹി), വനിത ഏഷ്യാകപ് (ക്വാലാലംപൂര്‍) തുടങ്ങി നിരവധി രാജ്യാന്തര ഹോകി മത്സരങ്ങളില്‍ കളി നിയന്ത്രിച്ചിരുന്നു.