വിനീത് ശ്രീനിവാസന്‍്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയം എന്ന ചിത്രത്തിന് ആശംസകളുമായി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരംഞ്ജീവി. “പ്രിയ സുഹൃത്ത് മോഹന്‍ലാലിന്‍്റെ മകന്‍ പ്രണവിനും, ഹൃദയം ടീമിനും എല്ലാ ആശംസകളും” എന്ന വാചകം ഹൃദയത്തിന്‍്റെ പോസ്റ്റര്‍ സഹിതമാണ് താരം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ജേക്കബിന്‍്റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ തിരിച്ചെത്തുന്ന ചിത്രമാണിത്. 42 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.