ഇടുക്കി: ദേവികുളം എം.​എ​ല്‍.​എ​യാ​യി​രു​ന്ന 15 വ​ര്‍ഷ​വും ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ക​ടു​ത്ത നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യാ​ണന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ. വ്യ​ക്തി​പ​ര​മാ​യി നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ല. ത​ന്നാ​ല്‍ ക​ഴി​യു​ന്ന വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി. പ്ലാ​മ​ല, കൊ​ട​ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചീ​ഫ്​ ഫോ​റ​സ്​​റ്റ്​ ക​ണ്‍​സ​ര്‍​വേ​റ്റ​റു​ടെ നി​ര്‍​ദേ​ശ​ത്തിന്‍്റെ മ​റ​വി​ല്‍ ക​ര്‍ഷ​ക​രു​ടെ ദേ​ഹ​ണ്ഡ​ങ്ങ​ള്‍ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ല. സ​ര്‍ക്കാ​ര്‍ നി​ല​പാ​ടു​ക​ള്‍ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​ക്ക് എ​തി​രാ​ണ്. തിരഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍ട്ടി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

ചി​ല​ര്‍ ഇക്കാര്യത്തില്‍ രാ​ഷ്​​​ട്രീ​യ​മാ​യി നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. പതിനഞ്ച് വര്‍ഷം എം.എല്‍.എയായിരുന്ന സമയത്ത് സബ് കളക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, പ്രേംകുമാര്‍, രേണുരാജ് എന്നിവര്‍ തന്നെ ദ്രോഹിച്ചതായും എസ്.രാജേന്ദ്രന്‍ പറഞ്ഞു. ഇ​ത്ര​യും നാ​ള്‍ ത​ന്‍്റെ
പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പി​ന്തു​ണ ന​ല്‍​കി​യ എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.