വട്ടിയൂര്‍ക്കാവില്‍ തപാല്‍ വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നു എന്‍ഡിഎ സ്ഥാനാര്‍ഥി വിവി രാജേഷ്.1152 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ വീട്ടിലേക്കു അയച്ചു കൊടുത്തു. എന്നാല്‍ വോട്ടര്‍മാരുടെ പട്ടിക ബിജെപിക്കു കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ല.

ജില്ലാ ഭരണകൂടം സിപിഐഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. വോട്ടര്‍മാരുടെ ലിസ്റ്റ് കിട്ടിയില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും വിവി രാജേഷ് പറഞ്ഞു.