ഫിലിപ്പ് രാജകുമാരന്‍്റെ അന്ത്യയാത്രയില്‍ കൂട്ടായി അദ്ദേഹത്തിന്‍്റെ പ്രിയപ്പെട്ട വാഹനമായ ലാന്‍ഡ് റോവര്‍ ഡിഫന്‍്റര്‍ 130 ഗണ്‍ ബസ്. വിശാലമായ എസ്റ്റേറ്റ് സന്ദര്‍ശനത്തില്‍ രാജകുമാരന്‍്റെ സന്തത സഹചാരിയായിരുന്നു ഈ ലാന്‍ഡ് റോവര്‍. രാജകുമാരന്‍്റെ ഇഷ്ടപ്രകാരം ശവപ്പെട്ടി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ പുതുക്കി പണിതാണ് വാഹനം അവസാനയാത്രയില്‍ സഞ്ജമാക്കിയത്.

സൈനിക വാഹനത്തിന്‍്റെ കടും പച്ച നിറത്തോടെയുള്ള വാഹനത്തിന്‍്റെ മോഡിഫിക്കേഷല്‍ 2003ലാണ് രാജകുമാരന്‍ നടത്തിയത്. വാഹനത്തിന്‍്റെ പുതിയരൂപകല്‍പ്പന ഫിലിപ്പ് രാജകുമാരന്‍്റെ ആശയമായിരുന്നു. അവസാനമായി രണ്ട് വര്‍ഷം മുന്‍പാണ് വാഹനം രാജകുമാരന്‍ മോഡിഫിക്കേഷന്‍ നടത്തിയത്.ബ്രിട്ടീഷ് രാജകുടുംബത്തിന്‍്റെ പ്രിയപ്പെട്ട വാഹനമായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍ തന്നെ ഫിലിപ്പ് രാജകുമാരനും യാത്രയായി.