തൃശൂര്‍: തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം. സംസ്ഥാന സര്‍ക്കാര്‍ ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് മുന്നോട്ടു വെക്കുന്നതെന്നും ചിലര്‍ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.

ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കൊവിഡ് നിബന്ധനകള്‍ കൊണ്ടു വരരുത്. ഡിഎംഒയ്ക്ക് പകരം ഉന്നത തല മെഡിക്കല്‍ സംഘത്തെ ചുമതല ഏല്‍പ്പിക്കണം. ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ ഈ ആവശ്യം അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.