മമ്മൂട്ടിയുടേയും ദുല്‍ഖര്‍ സല്‍മാന്റേയും വണ്ടികളോടുള്ള പ്രേമം നാട്ടില്‍ പാട്ടാണ്. വിപണിയില്‍ ഇറങ്ങുന്ന പുതിയ വണ്ടികള്‍ ഇരുവരും വാങ്ങുന്നത് പലപ്പോഴും വാര്‍ത്തയാകാറുമുണ്ട്. ദുല്‍ഖറിന്റെ ഈ വീക്‌നെസ്സില്‍ കയറി പിടിച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. വീട്ടിലേക്ക് വരികയാണെങ്കില്‍ ദുല്‍ഖറിന് ഒരു കാറും മകള്‍ മറിയത്തിന് ഒരു പാവക്കുട്ടിയും തരാമെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

നിപ്പോണ്‍ പെയിന്റുമായുള്ള കൊളാബറേഷന്റെ ഭാഗമായി തന്റെ വീട് പരിചയപ്പെടുത്തിക്കൊണ്ട് ഉണ്ണിമുകുന്ദന്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് ദുല്‍ഖര്‍ കമന്റ് ചെയ്തപ്പോഴാണ് ഉണ്ണിയുടെ മറു കമന്റ്. മനോഹരമായ വീടാണെന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്. ഒരു ദിവസം വീട്ടിലേക്ക് വരൂ, നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടര്‍ വുമണേയും നിങ്ങള്‍ക്ക് പറ്റിയാല്‍ ഒരു കാറും തരാമെന്ന് ഉണ്ണിമുകുന്ദന്‍ മറുപടി നല്‍കി.

 

 

 

 

മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്‍. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിര്‍ത്തുന്നതിലും തന്റെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദന്‍.

‘മേപ്പടിയാന്‍’ എന്ന ചിത്രത്തിനു വേണ്ടി അടുത്തിടെ ഉണ്ണി മുകുന്ദന്‍ ശരീരഭാരം കൂട്ടിയിരുന്നു. ഷൂട്ടിംഗ് തീര്‍ത്തതിനു പിന്നാലെ ഉണ്ണി മുകുന്ദന്‍ പഴയ ഫിറ്റ്നസിലേക്ക് എത്താനായുള്ള പുതിയ ഡയറ്റ് പ്ലാനും പരീക്ഷിച്ച്‌ വിജയിച്ചു.

“ഇന്നെന്റെ ഡയറ്റിന്റെ അവസാന ദിവസമായിരുന്നു. എന്റെ പ്രോമിസ് കാത്തുസംരക്ഷിക്കാന്‍ സഹായിച്ച ഓരോരുത്തര്‍ക്കും നന്ദി. എല്ലാ ട്രാന്‍സ്ഫോര്‍മേഷന്‍ വീഡിയോ ആണ് നിങ്ങള്‍ പലരും കാത്തിരിക്കുന്നതെന്നറിയാം, എങ്കിലും ഇന്ന് ഞാന്‍ ചിത്രം പങ്കുവയ്ക്കുന്നില്ല. പകരം കഴിഞ്ഞ മൂന്നുവര്‍ഷമായി ഞാന്‍ പിന്‍തുടരുന്ന ഡയറ്റ് പ്ലാന്‍ പങ്കിടുന്നതാണ് നല്ലതെന്ന് തോന്നി. ഞാന്‍ 4 ഡയറ്റ് പ്ലാനുകള്‍ പിന്തുടര്‍ന്നു, എന്റെ ശരീരം പ്രതികരിക്കുന്നതിന് അനുസരിച്ച്‌ അവ മാറ്റികൊണ്ടിരുന്നു. ഇതാണ് ഒരു സ്റ്റാന്‍ഡേര്‍ഡ് ഡയറ്റ്, കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരൊറ്റ ചീറ്റ്‌ഡേ പോലുമില്ലാതെ ഞാന്‍ പരീക്ഷിച്ചത്,” എന്നായിരുന്നു അവസാന ദിവസം ഉണ്ണി മുകുന്ദന്‍ കുറിച്ചത്.