മലയാളത്തിലെ തിരക്കുള്ള യുവനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയുടെ തിരക്കുകള്‍ക്കിടയിലും, സോഷ്യല്‍ മീഡിയയില്‍ വിശേഷം പങ്ക് വയ്ക്കുന്ന ദുല്‍ഖറിന്‍്റെ കഴിഞ്ഞ ദിവസത്തെ ഒരു പോസ്റ്റ് ഹൃദയസ്പര്‍ശിയായിരുന്നു. തന്‍്റെ കൂടപ്പിറപ്പിനൊപ്പം, ചെറുപ്പം മുതലുള്ള ഓര്‍മ്മകള്‍ താരം പങ്ക് വച്ചിരിക്കുന്നു, തന്‍്റെ സഹോദരിയുടെ ജന്മദിനത്തിന് ദുല്‍ഖര്‍ എഴുതിയ ഹൃദയസ്പര്‍ശിയായ വരികള്‍ ഇങ്ങനെയായിരുന്നു
“നിങ്ങളുടെ സ്വകാര്യതയെ മാനിച്ച്‌ ഞാന്‍ സാധാരണയായി ഇത് ചെയ്യാറില്ല. പക്ഷേ ഇത്തവണ എന്റെ ചുമ്മിതാത്ത / ഇത്ത/ താത്ത്‌സിന് ജന്മദിനാശംസകള്‍. നിങ്ങള്‍ എന്റെ ഏറ്റവും പഴയ സുഹൃത്തും, സഹോദരിയേക്കാളുപരി അമ്മയുമാണ്. ഞാന്‍ നിങ്ങളുടെ ആദ്യ കുട്ടിയാണെന്ന് തോന്നാറുണ്ട്.
കുറ്റകൃത്യത്തില്‍ എന്റെ പങ്കാളി!
നമ്മളൊന്നിച്ചായിരുന്നു ഗെയിമുകള്‍ കളിക്കുന്നത്. കുട്ടിക്കാലം മുതല്‍ സിനിമകളോടും സംഗീതത്തോടും കാര്‍ട്ടൂണുകളോടും നമുക്ക് പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. ഞാന്‍ കുഴപ്പത്തിലാകുമ്ബോള്‍ എല്ലായ്‌പ്പോഴും എനിക്കൊപ്പം നിന്നു.
മികച്ച മകള്‍, സഹോദരി, സുഹൃത്ത്, മരുമകള്‍, ചെറുമകള്‍, ഭാര്യ, ഉമ്മ…അമുവിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഇത്ത… മറിയത്തിന്റെ അമ്മായി എന്നതാണ് നിങ്ങളില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന റോള്‍, ഓരോ തവണയും എന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. ഈ ദിവസങ്ങളില്‍ ഞാന്‍ തിരക്കിലായതിനാല്‍, ഒന്നിച്ച്‌ സമയം ചിലവഴിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഇത് നമ്മുടെ ബന്ധത്തെ ബാധിക്കുന്നില്ലെന്ന് നമുക്കറിയാം. എല്ലായിപ്പോഴും സന്തോഷത്തോടെ ഇരിക്കൂ, പിറന്നാള്‍ ആശംസകള്‍ ഇത്താ”