സംസ്ഥാന സര്‍ക്കാര്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി രംഗത്ത്. ഇനിമുതല്‍ എല്ലാ ചടങ്ങുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ സ്വകാര്യ ചടങ്ങുകള്‍ നടത്തുന്നതിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. 150 പേര്‍ക്കാണ് ഔട്ട് ഡോര്‍ പരിപാടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നത് കൂടാതെ 75 പേര്‍ക്കാണ് ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുക.സംസ്ഥാനത്ത് കോവിഡ് പ്രതിദിന കേസുകള്‍ ദിനപ്രതികൂടിവരുകയാണ്. ഇന്ന് പതിമൂവായിരത്തിന് മുകളില്‍ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.