കൊല്‍ക്കൊത്ത: ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ദിനമായ ശനിയാഴ്ച ബിജെപിയുടെ ബൂത്ത് ഏജന്‍റ് പോളിംഗ് ബൂത്തിനുള്ളില്‍ മരിച്ചു. കമര്‍ഹഠിയിലെ പോളിംഗ് ബൂത്തിലാണ് അഭിജീത് സാമന്ത മരിച്ചത്.

ബൂത്ത് ഏജന്‍റിന്‍റെ പൊടുന്നനെയുള്ള മരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. എന്നാല്‍ ആവശ്യത്തിന് ചികിത്സാസൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് അഭിജിത് സാമന്ത മരിക്കാനിടയായതെന്ന് സഹോദരന്‍ കുറ്റപ്പെടുത്തി.

അഭിജിത് സാമന്തയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആരെയും പോളിംഗ് ബൂത്തിനകത്ത് പ്രവേശിപ്പിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടു. 45 നിയോജകമണ്ഡലങ്ങളിലാണ് ശനിയാഴ്ച അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്നത്. മെയ് 2നാണ് വോട്ടെണ്ണല്‍.