സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ നമ്പര്‍ പ്രചരിക്കുന്നു. ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
വ്യാജ നമ്പറും പോസ്റ്റിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. മേസജ് ലഭിക്കുന്നവര്‍ ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിലുള്ള പറ്റിക്കല്‍ നടന്നാല്‍ താന്‍ ഉത്തരവാദിയല്ലെന്നും ഒമര്‍ ലുലു അറിയിച്ചു.
‘ശ്രദ്ധിക്കുക, ഇത് എന്റെ നമ്പറല്ല. വ്യജമാണ്. ഏതെങ്കിലും രീതിയിലുള്ള പറ്റിക്കല്‍ നടന്നാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല’
ബാബു ആന്റണി കേന്ദ്ര കഥാപാത്രമാകുന്ന ആക്ഷന്‍ ചിത്രം പവര്‍സ്റ്റാറാണ് റിലീസ് ചെയ്യാനിരിക്കുന്ന ഒമര്‍ ലുലു ചിത്രം. ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
. കൊക്കൈന്‍ പ്രമേയമാകുന്ന ചിത്രത്തില്‍ നായികയോ പാട്ടുകളോ ഇല്ല. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവയാണ് സിനിമയുടെ ലൊക്കേഷനുകള്‍.