ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയ്ക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. യെദ്യൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് നടത്തിയ കൊറോണ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷത്തില്‍ പ്രവേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗളൂു മണിപ്പാല്‍ ആശുപത്രിയിലാണ് യദ്യൂരപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു.
ഇത് രണ്ടാമത്തെ തവണയാണ് യെദ്യൂരപ്പയ്ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലും അദ്ദേഹത്തിന് രോഗം ബാധിച്ചിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യെദ്യൂരപ്പ രോഗമുക്തനായത്. എന്നാല്‍ രണ്ടാമത്തെ തവണയും കൊറോണ ബാധിക്കുന്നത് അപകടകരമല്ലെന്നാണ് കണ്ടെത്തല്‍. ചിലര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ രോഗം സ്ഥിരീകരിക്കുന്നത്. കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാറിനും രണ്ടാം തവണ കൊറോണ ബാധിച്ചിരുന്നു.