ഹോങ്കോങ്: രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യത്തിന്റെ ഉടമയും ശതകോടീശ്വരനുമായ ജിമ്മി ലായ്ക്ക് ജയില്‍ ശിക്ഷ. 2019 ല്‍ ഹോങ്കോങ്ങില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാണ്ഒരു വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്.
രാജ്യത്തെ മുന്‍നിര ടാബ്ളോയ്ഡായ ‘ആപ്ള്‍ ഡെയ്ലി’ സ്ഥാപകനായ 73കാരന് കടുത്ത ചൈനീസ് വിമര്‍ശകനാണ്. അടുത്തിടെ ചൈന രാജ്യത്ത് പിടിമുറുക്കിയതിന് പിന്നാലെയാണ് വിമര്‍ശകര്‍ക്ക് തടവിലായത് . ഒരു വര്‍ഷം മുമ്ബ് നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് മറ്റു ചിലരും അറസ്റ്റിലായിട്ടുണ്ട് .
2019 ആഗസ്റ്റ് 18ന് നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തെതാണ് ജിമ്മി ലാ വെട്ടിലായത് . ആഗസ്റ്റ് 31ലെ സമരവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്ക് കൂടി ശിക്ഷ വിധിച്ചു .അതെ സമയംനേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത ജിമ്മി ജയിലില്‍നിന്ന് അയച്ച കത്തിന്റെ കൈയെഴുത്തുരൂപം കഴിഞ്ഞ ദിവസം ഒരു മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.
”നീതി അന്വേഷിക്കല് മാധ്യമ പ്രവര്‍ത്തകരെന്ന നിലക്ക് നമ്മുടെ ബാധ്യതയാണ്. അനീതി നിറഞ്ഞ പ്രലോഭനങ്ങള്‍ നമ്മെ അന്ധരാക്കാത്തിടത്തോളം, തിന്മയെ ജയിക്കാന്‍ വിടാത്തിടത്തോളം നാം നമ്മുടെ ഉത്തരവാദിത്വമാണ് നിര്‍വഹിക്കുന്നത്”- ഇതായിരുന്നു കത്തിലെ പ്രതിപാദ്യം .