പൂഞ്ച്: അതിർത്തിയിലെ ഗ്രാമീണരോട് എങ്ങനെ പെരുമാറണമെന്ന് പാകിസ്താനെ പഠിപ്പിച്ച് ഇന്ത്യൻ സൈനികർ. അതിർത്തി ലംഘിച്ചതറിയാതെ ഇന്ത്യയിലെത്തിയ പാക് പൗരനോടാണ് സൈന്യം മനുഷ്യത്വപരമായി പെരുമാറിയത്.

പാക് അധിനിവേശ മേഖലയിൽ വെച്ച് ഇന്ത്യൻ സൈന്യത്തിന് മുന്നിലെത്തിയ പാക് പൗരൻ ഖുലാം ഖാദറിനെയാണ് ഇന്ത്യൻ സൈന്യം തിരികെ വിട്ടത്. നികിയാൽ പ്രവിശ്യയിലെ ഖീം ഗ്രാമത്തിലെ നിവാസിയാണ് വിട്ടയക്കപ്പെട്ടത്. ഈ മാസം പതിനൊന്നാം തിയതിയാണ് ഖാദർ അതിർത്തി ലംഘിച്ചത്. പാകിസ്താന്റെ സൈനിക ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് ഖാദറിനെ തിരികെ ഏൽപ്പിച്ചതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു