രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ ടീമില്‍ ഇടം ലഭിയ്ക്കാതെ പോയ ജയ്ദേവ് ഉനഡ്കട് തനിക്ക് രണ്ടാം മത്സരത്തില്‍ ലഭിച്ച അവസരം ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. തന്റെ നാലോവര്‍ സ്പെല്ലില്‍ 15 റണ്‍സ് മാത്രം വിട്ട് നല്‍കി താരം നാല് വിക്കറ്റാണ് നേടിയത്.

ഇതില്‍ ഓപ്പണര്‍മാരായ പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവരുടെ വിക്കറ്റുകള്‍ക്കൊപ്പം അജിങ്ക്യ രഹാനെയെയും താരം വീഴ്ത്തുകയായിരുന്നു. താന്‍ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഒരു ബൗളര്‍ക്ക് ഇതിലും മികച്ച ഫീലിംഗ് ഉണ്ടാകാനില്ല എന്നും താരം വെളിപ്പെടുത്തി.

ഈ സ്കോര്‍ പത്തോവറില്‍ തന്റെ ടീം ചേസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി തമാശ രൂപേണ താരം പറഞ്ഞു. താന്‍ എന്തായാലും ബാറ്റ് ചെയ്യുന്നില്ലെന്നതിനാല്‍ തന്നെ ഇത് ബാറ്റ്സ്മാന്മാര്‍ക്ക് ഈ ലക്ഷ്യം വിട്ട് നല്‍കുകയാണെന്നും ജയ്ദേവ് പറഞ്ഞു.