തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗനിയന്ത്രിണത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ വിശദീകരിച്ച്‌ ചീഫ് സെക്രട്ടറി വിപി ജോയ്.

പൊതിപരിപാടികള്‍ക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരമാവധി 50 മുതല്‍ 100 വരെ എന്ന നിരക്കിലേക്ക് ചുരുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നാളെയും മറ്റന്നാളുമായി രണ്ട് ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും.

പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടുന്ന ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളവര്‍ക്കാകും മുന്‍ഗണന. 45 വയസില്‍ താഴെയുള്ളവരെ കൂടുതലായി പരിഗണിക്കും. ടെസ്റ്റിംഗ് വ്യാപകമാക്കാനും പരമാവധി പേര്‍ക്ക് കുറച്ചു ദിവസത്തിനുള്ളില്‍ത്തന്നെ വാക്‌സിന്‍ എത്തിക്കാനും തീരുമാനമായി.
നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ക്യാംപെയ്‌നുമുണ്ടായിരിക്കും. കോവിഡ് കേസുകള് വര്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപകമായ പരിശോധന, കര്‍ശനമായ നിയന്തണം, ഊര്‍ജിതമായ വാക്സിനേഷന്‍ എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു.

വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള് എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകള് തങ്ങള്ക്ക് നിശ്ചയിച്ച ടാര്ഗറ്റ് പൂര്ത്തീകരിക്കണം.