വിശാഖപട്ടണം: മകളെ ബലാല്‍സംഗത്തിന് ഇരയാക്കിയ പ്രതിയുടെ വീട്ടില്‍ കയറി കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തി ഇരയുടെ പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് രാജ്യത്തെ നടുക്കിയ സംഭവം. മകളെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന വിവരം അറിഞ്ഞതിന് പിന്നാലെ ഇരയുടെ പിതാവ് പ്രതിയുടെ വീട്ടിലെത്തി പുല്ലു വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് ഒരു പുരുഷന്, മൂന്ന് സ്ത്രീകള്‍, രണ്ട് വയസും ആറുമാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ എന്നിങ്ങനെ ആറുപേരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്ന വ്യക്തി ബലാല്‍സംഗം ചെയ്തതായി നേരത്തെ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ രണ്ടു കുടുംബങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു.കൊലപാതകം നടന്ന വിവരമറിഞ്ഞ വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്ബോള്‍ ചോരയില്‍ കുളിച്ച് നില്ക്കുന്ന പ്രതിയെയാണ് കണ്ടത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
മകളെ ബലാല്‍സംഗം ചെയ്തു; പ്രതിയുടെ വീട്ടില്‍ കയറി 6 പേരെ കൊന്ന് അച്ഛന്റെ പ്രതികാരം
