കൊച്ചി: ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദ ഐ ഫോണുകളെ സംബന്ധിച്ച ദുരൂഹതയ്ക്ക് അന്ത്യമായി. യുണിടാക് ഉടമ സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുലേറ്റിലേക്കായി സ്വപ്ന സുരേഷിനു വാങ്ങി നല്കിയ ഏഴ് ഐഫോണുകള്‍ ആര്‍ക്കൊക്കെ ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ കണ്ടെത്തി. ഏറ്റവും വിലപിടിപ്പുള്ളത് യൂണിടാക് എംഡി: സന്തോഷ് ഈപ്പന്റെ പക്കല്‍ തിരിച്ചെത്തിയതായി കണ്ടെത്തി. ഇതുവരെ ഈ ഫോണ്‍ ആരെല്ലാം ഉപയോഗിച്ചിട്ടുണ്ടെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
1.14 ലക്ഷം രൂപ വിലയുള്ള ഈ ഐഫോണ്‍ സമ്മാനിച്ചത് യുഎഇ കോണ്‍സല്‍ ജനറലിനാണെന്നും കൂടുതല്‍ മികച്ച ഫോണ്‍ ആവശ്യപ്പെട്ട് അദ്ദേഹം അതു തിരിച്ചു നല്‍കിയെന്നുമാണു സന്തോഷ് ഈപ്പന്റെ പുതിയ മൊഴി. പകരം വിലകൂടിയ മറ്റൊരു ഐഫോണ്‍ വാങ്ങി നല്‍കിയെന്നും മൊഴിയുണ്ട്. ഇതിനൊപ്പം വാങ്ങിയ ഒരു ലക്ഷത്തോളം രൂപ വിലയുള്ള ഫോണ്‍ ഉപയോഗിക്കുന്നതു ശിവശങ്കറായിരുന്നു. ഒരു ഫോണ്‍ സന്തോഷ് ഈപ്പന്റെ കൈവശമുണ്ട്. എം. ശിവശങ്കര്‍, പരസ്യ കമ്ബനി ഉടമ പ്രവീണ്‍ രാജ്, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭശര്‍മ, കോണ്‍സുല്‍ ജനറല്‍ എന്നിവരാണ് ഫോണ്‍ കിട്ടിയ അഞ്ചു പേര്. അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ടു ഫോണുകള്‍ ഉപയോഗിക്കുന്നത്. ആദ്യത്തെ 6 ഫോണുകള്‍ കൊച്ചിയില്‍ നിന്നും ഒരെണ്ണം തിരുവനന്തപുരത്തു നിന്നുമാണു വാങ്ങിയത്