മുംബൈ: കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,695 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 349 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 36,39,855 ആയി ഉയര്‍ന്നു. 29,59,056 പേര്‍ രോഗമുക്തി നേടി. 59,153 പേരാണ് ആകെ മരിച്ചത്. നിലവില്‍ 6,20,060 പേരാണ് ചികിത്സയിലുള്ളത്.

മുംബൈ നഗരത്തില്‍ മാത്രം ഇന്ന് 8,217 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം കണ്ടെത്തിയത്. 49 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 10,097 പേര്‍ക്കാണ് രോഗമുക്തി. നിലവില്‍ മുംബൈയില്‍ മാത്രം 85,494 പേരാണ് ചികിത്സയിലുള്ളത്. പശ്ചിമ ബംഗാളില്‍ ഇന്ന് 6,769 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,387 പേര്‍ക്കാണ് രോഗമുക്തി. 22 പേര്‍ മരിച്ചു. പഞ്ചാബ് സംസ്ഥാനത്ത് 4,333 പേര്‍ക്കാണ് രോഗം. 2,478 പേര്‍ക്ക് രോഗ മുക്തി. 51 പേര്‍ മരിച്ചു