ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഓ​ക്സി​ജ​ന്‍ വെ​റു​തെ ക​ള​യു​ന്നി​ല്ലെ​ന്ന് സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി.

കോ​വി​ഡ് ബാ​ധ മൂ​ലം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന രോ​ഗി​ക​ള്‍​ക്ക് ഓ​ക്സി​ജ​ന്‍റെ ആ​വ​ശ്യ​ക​ത കൂ​ടി​വ​രി​ക​യാ​ണ്. ഓ​ക്സി​ജ​ന്‍ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പ​ല ആ​ശു​പ​ത്രി​ക​ളി​ലും രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​താ​യി വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഓ​ക്സി​ജ​ന്‍ വെ​റു​തെ ക​ള​യു​ന്നി​ല്ലെ​ന്നു ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​ന്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​നു രൂ​പം ന​ല്‍​ക​ണ​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.