രാജ്യസഭയില്‍ എന്‍ഡിഎയുടെ അംഗബലം നൂറു കടന്നു.കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി ഉള്‍പ്പടെ ഒമ്പത് ബിജെപി സ്ഥാനാര്‍ഥികള്‍ കൂടി രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയില്‍ എന്‍ഡിഎക്ക് 104 അംഗങ്ങളായി.
ഉത്തര്‍പ്രദേശിലെ 10 ഉം ഉത്തരാഖണ്ഡിലെ ഒന്നുമായി 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗ സഖ്യ 92 ആയി.അതേ സമയം ദീര്‍ഘകാലം രാജ്യസഭയിലെ ഏറ്റവും വലിയ കക്ഷിയായിരുന്ന കോണ്‍ഗ്രസ് 38 അംഗങ്ങളായി ചുരുങ്ങി. കോണ്‍ഗ്രസിന്റെ ഏറ്റവും ചെറിയ സംഖ്യയാണിത്.ഇതോടെ 242 അംഗ സഭയില്‍ 121 അംഗങ്ങളുടെ പിന്തുണയാണ് ബില്ലുകള്‍ പാസാക്കാന്‍ വേണ്ടത്.