പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി അടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിന് നേതൃത്വം നല്‍കിയ വിപിന്‍, മൂന്നാം പ്രതി സംഗീത് എന്നിവരാണ് പിടിയിലായത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ വിപിനും സംഗീതും മോന്താല്‍ പാലത്തിന്​ ഒളിവില്‍ കഴിയുന്നതിനിടിയിലാണ്​ പിടിയിലായത്​.
കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി രതീഷ് ആത്മഹത്യ ചെയ്തിരുന്നു. മന്‍സൂറിന്‍റെ മരണത്തിന് കാരണമായ ബോംബേറ് നടത്തിയത് വിപിനാണെന്ന്​ പൊലീസ്​ പറയുന്നു. തെ​രഞ്ഞെടുപ്പ്​ ദിവസം രാത്രി എ​ട്ടോ​ടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച്‌ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്‌സിനും ആക്രമിക്കപ്പെടുന്നതും മന്‍സൂര്‍ കൊല്ലപ്പെടുന്നത്​​.