തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് സ്ഫോടന സുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭിച്ചു. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് അനുമതി നല്‍കിയത്.
സാമ്ബിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും കോവിഡ് മാനദണ്ഡങ്ങള് പാലിച്ച്‌ നടത്താം. ഏപ്രില്‍ 17 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലെ വെടിക്കെട്ടിനാണ് അനുമതി.
കേന്ദ്ര ഏജന്‍സിയായ ‘പെസോ’ ആണ് അനുമതി നല്‍കിയത്. വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണം നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര എക്‌സ്‌പ്ലോസീവ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകും വെടിക്കെട്ട് സാമഗ്രികള്‍ പരിശോധിക്കുക. ഏപ്രില്‍ 23നാണ് പൂരം.