കൊച്ചി: നടൻ ടൊവിനോ തോമസിന് കൊറോണ സ്ഥിരീകരിച്ചു. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവിൽ നിരീക്ഷണത്തിലാണെന്നും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്തമാക്കി.

‘എനിക്ക് കൊറോണ സ്ഥിരീകരിച്ചു. നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങളുമില്ല. കുറച്ച് ദിവസം നിരീക്ഷണത്തിൽ തുടർന്ന ശേഷം സിനിമയിലേക്ക് മടങ്ങിയെത്തും. എല്ലാവരും സുരക്ഷിതരായിരിക്കൂ’ ടൊവിനോ തോമസ് കുറിച്ചു.

രോഹിത് വി.എസ് സംവിധാനം ചെയ്ത കളയാണ് ടൊവിനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. മിന്നൽ മുരളി, നാരദൻ, തള്ളുമല എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്