മലയാളികളുടെ പ്രിയപ്പെട്ട നായിക നവ്യാ നായരുടെ സഹോദരന്‍ രാഹുല്‍ വിവാഹിതനായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത് . സ്വാതിയാണ് താര സഹോദരന്റെ വധു. നവദമ്ബതികള്‍ക്ക് ആശംസകള്‍ അറിയിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരെത്തി.
തുടര്‍ന്ന് അനുജന്റെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച്‌ ആശംസകള്‍ അറിയിക്കുകയാണ് നവ്യ.

“എന്റെ പ്രിയപ്പെട്ട കണ്ണപ്പയ്ക്ക് സന്തോഷകരമായ ദാമ്ബത്യജീവിതം ആശംസിക്കുന്നു. എന്റെ അനിയന്‍, സുഹൃത്ത്…
സൂര്യനു കീഴിലുള്ള മണ്ടത്തരങ്ങളെക്കുറിച്ചെല്ലാം ഞങ്ങള്‍ രാത്രി വൈകിയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, തല്ലുന്നു, കടിക്കും, കളിയാക്കുന്നു നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്നെ കളിയാക്കുന്നു. നീ ഇത്രയും വലുതായെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. നീ ഇപ്പോഴും എന്റെ ചോട്ടുവാണ്. ലവ് യൂ സ്വാതി, കണ്ണാ നിങ്ങള്‍ രണ്ടുപേരും സന്തോഷവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ. ജീവിതം എന്നത് ജീവിതത്തെപ്പറ്റിയാണ്, അതിന്റെ ദൈനംദിനമാണ്, ഓരോ നിമിഷവും .. ദിവസാവസാനം നിങ്ങള്‍ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം. പണം ലാഭിക്കുന്നത് അല്ല നിമിഷങ്ങളാണ് പ്രധാനം”, നവ്യയുടെ വാക്കുകള്‍ .