മലബാര്‍ കലാപത്തെ അധികരിച്ച് അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921: പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമ നിര്‍മ്മിക്കുന്ന മമധര്‍മ്മയ്ക്ക് വിഷുക്കൈനീട്ടമായി ലഭിച്ചത് രണ്ടര ലക്ഷത്തിലേറെ രൂപ. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയ്ക്ക് 2,67,097 രൂപ വിഷുക്കൈനീട്ടമായി ലഭിച്ച വിവരം അലി അക്ബര്‍ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലും ചിത്രം അറുപത് ശതമാനത്തോളം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി മാസത്തിലായിരുന്നു ‘ 1921: പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍, പൂജ ചടങ്ങുകള്‍. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയാണ് പരിപാടികള്‍ നിര്‍വഹിച്ചത്. ഈ സിനിമയില്‍ തലൈവാസല്‍ വിജയ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോയ് മാത്യുവും വേഷമിടുന്നുണ്ട്.
അത്യന്തം നൂതനമായ 6K ക്യാമറയാണ് സിനിമയ്ക്കായി ഒരുങ്ങിയിരിക്കുന്നത്. ഹോളിവുഡില്‍ നിന്നും ഇന്ത്യന്‍ സിനിമാ ലോകത്തേക്ക് എത്തിയ ടെക്നോളജി ആണ് ഇത്. പല പ്രമുഖ ചിത്രങ്ങളും 6K ക്യാമറ കൊണ്ട് ചിത്രീകരിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കാന്‍ ഛായാഗ്രാഹകനായ മകന്റെ സേവനം സംവിധായകന് മേജര്‍ രവി വാഗ്ദാനം ചെയ്തിരുന്നു.
നടി മീര ജാസ്മിന് തിരികെയെത്തുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മടങ്ങി വരവ്. 2014ല്‍ വിവാഹ ശേഷം മീര സജീവ അഭിനരംഗത്തു നിന്നും പൂര്‍ണ്ണമായി വിട്ടുനിന്നിരുന്നു. ഇതേക്കുറിച്ച് സത്യന് അന്തിക്കാട് തന്നെയാണ് ഒരു ഫേസ്ബുക് പോസ്റ്റിലൂടെ സ്ഥിരീകരണം നല്‍കിയത്.
നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓര്‍മ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകള്‍ക്ക് വേണ്ടിയാണ്. ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു. ജയറാമാണ് നായകന്. മീര ജാസ്മിന് നായികയാകുന്നു. ഒപ്പം ‘ഞാന്‍ പ്രകാശനില്‍’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.
ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. അമ്ബിളിയിലെ “ആരാധികേ” എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്.” സത്യന് അന്തിക്കാട് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.