കുവൈത്തില്‍ ഇന്ന് 759 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 127,293 ആയി. ഇന്ന് നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടു. ഇതോടെ ആകെ മരണം 786 ആയി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 828 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 118,386 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,121 പേരാണ്. 114 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു.