പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പാലക്കാട് ചെറുപ്പുളശേരി സ്വദേശി രാഹുല്‍കൃഷ്ണ (20) അറസ്റ്റിലായത്. തളിപ്പറമ്ബ് കുറ്റ്യേരി സ്വദേശിനിയായ പതിനേഴുകാരിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്.

സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയൂം,തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനത്തിന് ഇരയാക്കിയത്.

ഒരു വര്‍ഷമായി പീഡിനത്തിനിരയാകുന്ന പെണ്‍ക്കുട്ടി ഭീഷണി ഭയന്ന് പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് പെണ്‍കുട്ടി യുവാവിന്റെ നമ്ബര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയുടെ ബന്ധത്തില്‍ പെട്ട സഹോദരന് പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തളിപ്പറമ്ബ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.