ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 7819 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം ഒന്‍പതര ലക്ഷം കടന്നു.നിലവില്‍ 54,000പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.
ഉത്തര്‍പ്രദേശില്‍ റെക്കോര്‍ഡ് രോഗികളാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 20,000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
20,510 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരും കോവിഡ് ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.