ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡിനെതിരെ തിരിച്ചുവരവ് നടത്താന്‍ ശ്രമിക്കും എന്ന് ക്ലോപ്പ്. ആദ്യ പാദത്തില്‍ 3-1ന് പരാജയപ്പെട്ട റയലിന് തിരിച്ചുവരവ് അത്ര എളുപ്പമാകില്ല. 3-1 എന്ന സ്കോര്‍ കണ്ടാല്‍ തങ്ങള്‍ പുറത്തായി എന്ന തോന്നല്‍ ഉണ്ടാക്കും എങ്കിലും കാര്യങ്ങള്‍ അത്ര ഭീകരമല്ല എന്ന് ക്ലോപ്പ് പറഞ്ഞു.

തിരിച്ചുവരാന്‍ തങ്ങള്‍ ശ്രമിക്കുക തന്നെ ചെയ്യും. എതിരാളികള്‍ മികച്ചതാണ് എന്നതും ആദ്യ പാദത്തിലെ ഫലവും കാര്യങ്ങള്‍ കടുപ്പമാക്കുന്നുണ്ട്. അതിനൊപ്പം സ്റ്റേഡിയത്തില്‍ ആരാധകര്‍ ഇല്ല എന്നതും വലിയ പ്രശ്നമാണ് എന്ന് ക്ലോപ്പ് പറഞ്ഞു. ആരാധകര്‍ ഇല്ലാത്തതിനാല്‍ കളിക്കാര്‍ തന്നെ കഷ്ടപ്പെട്ട് ഹോം ഗ്രൗണ്ടാണ് ഇതെന്ന് തോന്നിപ്പിക്കേണ്ടതുണ്ട്. ക്ലോപ്പ് പറയുന്നു. ഇന്ന് രാത്രി 12.30നാണ് റയലും ലിവര്‍പൂളും തമ്മിലുള്ള മത്സരം നടക്കുന്നത്.