ന്യൂയോര്‍ക്ക്: കൊവിഡിന്റെ രണ്ടാം വരവില്‍ രോഗവ്യാപനം ലോകത്ത് തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഏഴ് ലക്ഷത്തിലേറെ കേസുകളും പത്രാണ്ടായിരിത്തിലേറെ മരണവുമാണ് ലോകത്തുണ്ടായത്. കൃത്യമായി പറഞ്ഞാല്‍ 729,154 കേസുകളും 12,712 മരണങ്ങളും. ലോകത്ത് ഇതിനകം രോഗബാധിതരുടെ എണ്ണം 13.80 കോടി കടന്നു. 138,000,482 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 2,971,102 പേര് ഇതുവരെ മരണത്തിനു കീഴടങ്ങിയപ്പോള്‍ 111,021,767 രോഗമുക്തി നേടുകയും ചെയ്തു.
24,007,613 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 104,743 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്, തുര്‍ക്കി, ഇറ്റലി, സ്പെയിന്, ജര്‍മനി എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.