സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അഹാന കൃഷ്ണയുടെ കുടുംബം. അച്ഛനും അമ്മയ്ക്കും നാല് മക്കള്‍ക്കും അവരവരുടേതായ അക്കൗണ്ടുകള്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യുബിലും ഒക്കെയായി ഉണ്ട്.
എന്നാലിപ്പോള്‍ അഹാനയുടെ അമ്മ സിന്ധുവിന്റെ പേരില്‍ ഒരു വ്യാജ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ തുറന്നിരിക്കുകയാണ്. ‘new official account’ എന്ന് ബയോ നല്‍കിയാണ് സിന്ധുവിന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ചത്.
നാല് പോസ്റ്റുകളുമുണ്ട്. തങ്ങളുടെ സുഹൃത്തുക്കളായ പലര്‍ക്കും ഈ അക്കൗണ്ടില്‍ നിന്നും ഫോളോവര്‍ റിക്വസ്റ്റ് പോയിരിക്കുകയാണ് എന്ന് അഹാന പറയുന്നു. എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത് എന്നും അഹാന ചോദിക്കുന്നു.
അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണമെന്നും, ഇതില്‍ നിന്നും റിക്വസ്റ്റു വരുന്നെങ്കില്‍ സ്വീകരിക്കരുത് എന്നും അഹാന മുന്നറിയിപ്പ് നല്കുന്നു. അമ്മയ്ക്ക് ആകെ ഒരു അക്കൗണ്ട് മാത്രമേ ഉള്ളൂ എന്നും അതില്‍ നിന്നും അവര്‍ ആര്‍ക്കും റിക്വസ്റ്റു നല്‍കാറില്ലെന്നും അഹാന വ്യക്തമാക്കി.