മിലാന്: ഇന്റര്‍ മിലാന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ റൊമേലു ലൂകാകു ചാമ്ബ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡുമായുള്ള മത്സരത്തില്‍ കളിക്കില്ല. കാലിനു പരിക്കേറ്റതോടെയാണ് ലുകാകുവിന് വിശ്രമം അനുവദിച്ചത്.
ഈ സീസണില്‍ ഇറ്റാലിയന്‍ ക്ലബിനായി ബെല്‍ജിയം സ്ട്രൈക്കര്‍ ഇതുവരെ 27 ഗോളുകളാണ് നേടിയത്. റയലുമായുള്ള സുപ്രധാന മത്സരത്തില്‍ ലുകാകുവിനെ നഷ്ടപ്പെടുന്നത് ഇന്ററിന് തിരിച്ചടിയാണ്.
ഗ്രൂപ്പില്‍ നിലവില്‍ രണ്ട് മത്സരങ്ങളില്‍നിന്ന് രണ്ട് പോയിന്റുമായി ഇന്റര്‍ മൂന്നാമതാണ്. ബൊറുസിയ മോണ്ചെന്ഗ്ലാഡ്ബാച്ചുമായി 2-2 സമനില പിടിച്ച മത്സരത്തില്‍ രണ്ട് ഗോളും ലുകാകു ആണ് നേടിയത്.