ബഹ്റൈന്‍: ഊ വര്‍ഷം രാജ്യത്ത് എത്തിയവരുടെ കണക്കുകള്‍ പുറത്തുവിട്ട് ബഹ്റൈന്‍. ജനുവരി മുതല്‍ മാര്‍ച്ച് വരെ രാജ്യത്ത് എത്തിയവരുടെ കണക്കുകള്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. 383,852 യാത്രക്കാര്‍ ആണ് 2020 ല്‍ ബഹ്റൈനില്‍ എത്തിയത്.
കര, വ്യോമ, ജല ഗതാഗതങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് എത്തിയവരുടെ കണക്കാണ് ഇത്. 388,229 പേര് ബഹ്റൈനില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ഈ കാലയളവില്‍ പോയിട്ടുണ്ട്. നാഷനാലിറ്റി, പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍സി അഫയേഴ്സ് ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
എയര്‍പോര്‍ട്ട് വഴി 54,609 പേര് പേര് ആണ് ജനുവരിയില്‍ എത്തിയത്. എന്നാല്‍ 55,351 രാജ്യത്ത് നിന്നും തിരിച്ച് പോയിട്ടുണ്ട്. കടല്‍ മാര്‍ഗ്ഗം 540 പേര് രാജ്യത്ത് എത്തുകയും 537 പേര് തിരിച്ചുപോവുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 83 ലക്ഷം യാത്രക്കാര്ബഹ്റൈന് വിമാനത്താവളത്തിലൂടെയാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ രാജ്യത്ത് എത്തിയിരിക്കുന്നത്. 72,299 പേര് വിമാനം വഴി വരുകയും 60,844 തിരിച്ചുപോവുകയും ചെയ്തു.