കൊല്ലം: കൊല്ലം ഓച്ചിറയില്‍ പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. യുവാക്കള്‍ ഏറ്റുമുട്ടിയപ്പോള്‍ തടയാന്‍ എത്തിയാള്‍ക്ക് ഉള്‍പ്പടെ രണ്ടു പേര്‍ക്ക് കുത്തേറ്റു. ആദ്യം വന്നവര്‍ക്ക് ആദ്യം ഇന്ധനം നല്‍കണമെന്നായിരുന്നു ആവശ്യം.തുടര്‍ന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിയിലും കത്തികുത്തിലും അവസാനിക്കുകയായിരുന്നു. ആലുംപീടിക സ്വദേശികളായ സുമേഷിനും മിഥുനുമാണ് പരുക്കേറ്റത്. ഇവരെ അക്രമിച്ചവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് അറിയിച്ചു. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു പൊലീസില്‍ ഏല്‍പ്പിച്ചു. ഓടി രക്ഷപെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും ഓച്ചിറ പൊലീസ് അറിയിച്ചു.