കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിെന്റ ആത്മഹത്യയില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അമ്മ കൂലോത്ത് പത്മിനി ജില്ല പൊലീസ് മേധാവിക്ക് പരാതി നല്കി. വര്‍ക്ക് ഷോപ് ജോലിക്കാരനായ രതീഷിനെ അന്യായമായാണ് പ്രതിചേര്‍ത്തത്.
ഇതേ തുടര്‍ന്നുള്ള മാനസിക വിഷമത്തില്‍ മകന് ആത്മഹത്യ ചെയ്യുകയായിരുന്നു. മന്‍സൂര്‍ വധത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതില്‍ ഏറെ പ്രയാസത്തിലായിരുന്നു.
അന്യായമായി രതീഷിനെ പ്രതിയാക്കിയാല്‍ മാനസിക സംഘര്ഷത്തിലകപ്പെട്ട് ആത്മഹത്യ ചെയ്യുമെന്ന് അറിയുന്ന പ്രദേശത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും ഗൂഢാലോചന നടത്തിയാണ് പ്രതിചേര്‍ത്തതെന്നും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പരാതിയില്‍ പറയുന്നു.