കോഴിക്കോട്: കോവിഡ് വ്യാപിക്കുേമ്ബാഴും ജാഗ്രത കൈവിട്ട് ജനം. വിഷു -റമദാന് ആഘോഷങ്ങള്‍ അടുത്തുവന്നതിനാല്‍ ആളുകള്‍ കോവിഡിെന്റ രണ്ടാംവരവിനെ മറന്ന മട്ടാണ്. പൊതുസ്ഥലങ്ങളില്‍ മാസ്ക് കൃത്യമായി ധരിക്കാത്തവരുടെ എണ്ണം കൂടി. മൂക്കുമറക്കാതെയാണ് പലരും മാസ്ക് ധരിക്കുന്നത്. സാമൂഹിക അകലവും സാനിറ്റൈസറും കളംവിട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ മറന്ന തെരഞ്ഞെടുപ്പ്, ജനങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കെതിരായ വികാരം സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് ഓര്മിപ്പിക്കുേമ്ബാള്, തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ജനക്കൂട്ടത്തെ ചൂണ്ടിക്കാട്ടി ന്യായീകരിക്കുന്നവരുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ജില്ലയിലെ കോവിഡ് കണക്കുകള്‍ ആയിരം കടന്നതോടെ ജില്ല ഭരണകൂടം നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. കടകളില്‍ 30 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമേ ആളുകളെ കയറ്റാവൂവെന്ന് ഉത്തരവുണ്ടെങ്കിലും നഗരത്തില്‍ വിഷുത്തിരക്കിലലിഞ്ഞ ജനം അെതാന്നും ഓര്‍ക്കുന്നേയില്ല.
ബസുകളില്‍ ഇപ്പോഴും തിരക്കിന് കുറവില്ല. ഇരുന്ന് യാത്ര െചയ്യാവുന്ന അത്ര ആളുകളെ മാത്രമേ കയറ്റാവൂവെന്ന നിബന്ധനകളും കാറ്റില്‍ പറത്തിയിരിക്കുകയാണ്. വ്യാപകമായി ഫുട്ബാള്‍ മത്സരങ്ങളും നഗരത്തില്‍ അരങ്ങേറുന്നുണ്ട്. ടര്ഫുകളിലെല്ലാം കളിക്കാരുടെ ആരവങ്ങളാണ് ഉയരുന്നത്.
ബീച്ചില്‍ അഞ്ചുമണിക്കുശേഷം ആളുകള്‍ക്ക് പ്രവേശനമില്ലെന്ന ഉത്തരവ് നടപ്പിലായതോടെ കോഴിക്കോട് കടപ്പുറം വിജനമായിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ളതിനാല്‍ നഗരത്തിലെ പള്ളികളില്‍ റമദാന് കാലത്ത് ഉച്ചക്ക് നടത്തുന്ന പ്രഭാഷണ പരമ്ബരകള്‍ ഉണ്ടായിരിക്കുന്നതെല്ലന്ന് പള്ളിക്കമ്മിറ്റികളും തീരുമാനമെടുത്തിട്ടുണ്ട്.
കോവിഡ് വാക്സിനേഷന് വ്യാപകമാക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമം നടത്തുന്നുണ്ടെങ്കിലും അതിന് വേണ്ടത്ര പ്രതികരണം ലഭിക്കുന്നില്ലെന്ന് ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. പീയുഷ് നമ്ബൂതിരിപ്പാട് പറഞ്ഞു. നിലവില്‍ ജില്ലയില്‍ വാക്സിന് ക്ഷാമം ഇല്ല. അതിന് പ്രധാന കാരണം ആളുകള്‍ വാക്സിനേഷന് വേണ്ടത്ര തയാറാകാത്തതുകൊണ്ടാണെന്നും ഡോ. പീയുഷ് കൂട്ടിച്ചേര്‍ത്തു.