വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് രോഗികളുടെ എ​ണ്ണം ഒ​രു കോ​ടി​യി​ലേ​ക്ക് അടുക്കുന്നു . 9,567,070 പേ​ര്‍​ക്കാ​ണ് രാജ്യത്ത് നി​ല​വി​ല്‍ രോ​ഗം സ്ഥിരീകരിച്ചിട്ടുള്ളത് . ഇ​തി​ല്‍ 236,982 പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ 6,170,402 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി .

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 88,507 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​ത് . ഇ​തേ​സ​മ​യ​ത്ത് 507 പേ​ര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു . കോ​വി​ഡ് മ​ര​ണ നി​ര​ക്കി​ല്‍ കു​റ​വു​ണ്ടെ​ന്ന് ഈ ​ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ല​വി​ല്‍ 3,159,686 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 149,636,755 ജ​ന​ങ്ങ​ള്‍​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ടെ​ക്സ​സ്, ക​ലി​ഫോ​ര്‍​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ഇ​ല്ലി​നോ​യി​ല്‍, ജോ​ര്‍​ജ​ദി​യ, നോ​ര്‍​ത്ത്ക​രോ​ലി​ന, ടെ​ന്നി​സി, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നില്‍ക്കുന്നത് .