ബംഗളൂരു : ബംഗളൂരുവില്‍ 90 ലക്ഷത്തിന്റെ ലഹരിമരുന്നുകളുമായി 10 പേര് അറസ്റ്റില്‍ . സാര്‍ഥക് ആര്യ, നിതിന്‍, കാര്‍ത്തിക് ഗൗഡ, സമന് ഹന്ജാമിയ, മുഹമ്മദ് അലി അലിതുജാരി, അമല്‍ ബൈജു, ഫീണിക്സ് ഡിസൂസ, ഷോണ്‍ സജി, പലദുഗ വെങ്കട് വരുണ്‍, സണ്ണി ഒ ഇന്നസെറ്റ് എന്നിവരാണ് പിടിയിലായത് .
രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലായി സി.സി.ബി നടത്തിയ പരിശോധനയിലാണ് പത്തംഗ സംഘത്തെ പിടികൂടിയത് . ഇവര്‍ താമസിച്ച സ്ഥലങ്ങളിലായിരുന്നു റെയിഡ് . 660 എല്‍.എസ്.ഡി സ്ട്രിപ്സ്, 560 എം.ഡി.എം.എ ഗുളികകള്‍, 12 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റല്‍, 10 ഗ്രാം കൊക്കെയ്ന്‍ തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത് . പ്രതികളില്‍ നിന്ന് 12 മൊൈബല്‍ ഫോണുകളും മൂന്നു ലാപ്ടോപ്പുകളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു .